എന്തിനു “യുക്തിയുഗം“ ?

നവോഥാനത്തിന്റെ വെള്ളിവെളിച്ചം മങ്ങുകയും മണ് മറഞ്ഞെന്നു നാം കരുതിയ വിഡ്ഢിവിശ്വാസങ്ങളെല്ലാം പുനരവതാരം കൊള്ളുകയും ശാസ്ത്രനേട്ടങ്ങളെത്തന്നെ ദുരുപയോഗിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധപ്രചാരണവും വിശ്വാസക്കച്ചവടവും വിപണിയില് തിമിര്ത്ത് അര്മാദിക്കുകയും ചെയ്യുന്ന വര്ത്തമാന കേരളം ;ഒന്നല്ല ഒരായിരം പ്രകാശഗോപുരങ്ങളുടെ അനിവാര്യതയാണു നമ്മെ തെര്യപ്പെടുത്തുന്നത്. ആത്മീയ അന്ധവിശ്വാസങ്ങള്ക്കു പുറമെ ശാസ്ത്ര മേലങ്കിയുടുപ്പിച്ച കാക്കത്തൊള്ളായിരം കപട ശാസ്ത്രങ്ങളും...