യുക്തിയുഗം മാസിക

യുക്തിയുഗം മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അല്‍പം ചില വ്യക്തികളുടെ സന്നദ്ധ പ്രവര്‍ത്തനത്തെ മാത്രം ആശ്രയിച്ചാണ് നടന്നിരുന്നത്. സ്വന്തം തൊഴിലും ഔദ്യോഗിക കര്‍ത്തവ്യങ്ങളും, അതിന്നു പുറമേ വ്യക്തിപരവും കുടുംബപരവുമായ തിരക്കുകളും കുറെയൊക്കെ മാറ്റി വെച്ച് കൊണ്ട് കഠിനാദ്ധ്വാനം ചെയ്തിട്ടുപോലും ഇത്രയും കുറച്ചു വ്യക്തികളുടെ സേവനം കൊണ്ട് മാസിക മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. പ്രസ്തുത സാഹചര്യത്തില്‍ യുക്തിയുഗം ഒരു ത്രൈമാസികയായി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബദ്ധി തരായിരിക്കയാണ്. (സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും കൂടുതല്‍ വ്യക്തിക ളുടെ സേവനം ഉറപ്പുവരുത്തുകയും ചെയ്യുന്ന മുറക്ക് പ്രസിദ്ധീകരണം മാസാമാസം തന്നെ നടത്തുന്നതുമാണ്. അതു വരെ മാന്യവായനക്കാര്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.)

താല്‍ക്കാലികമായി ജനുവരി, ഏപ്രില്‍ , ജൂലായ് , ഒക്റ്റോബര്‍ എന്നീ മാസങ്ങളില്‍ കൃത്യം ഒന്നാം തീയതിക്കു മുമ്പ് വരിക്കാര്‍ക്ക് മാസിക ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു. അതു യാതൊരു മുടക്കവും കൂടാതെ കൃത്യമായി വായനക്കാരില്‍ എത്തിക്കുവാന്‍ പരമാവധി ശ്രദ്ധിക്കുന്നതുമാണ്. ഒരു വരിക്കാരന്നു മേല്‍ പറഞ്ഞ മാസങ്ങളില്‍ ഒന്നാം തീയതി തന്നെ ലഭിക്കാതെ വന്നാല്‍ അത് പോസ്റ്റല്‍ തകരാറു കാരണമാണെന്ന് ഉറപ്പിക്കാവുന്നതും മറ്റൊരു കോപ്പി അയച്ചു തരുവാന്‍ ഞങ്ങളെ ഓര്‍മിപ്പിക്കാവുന്നതുമാണ്.

ഒരു ലക്കത്തിന്നു ഇരുപതു രൂപ പ്രകാരം വാര്‍ഷിക വരിസംഖ്യ Rs. 80/- (എണ്പതു രൂപ) ആയിരിക്കും. നിലവില്‍ വരിക്കാരായവര്‍ക്ക് ഇതേ നിരക്കില്‍ അയക്കുന്നതാണ് എന്നും അറിയിച്ചു കൊള്ളുന്നു.

For more info you may call at 9446258085